ജ്വല്ലറി നിക്ഷേപ തട്ടിപ്പ്‌: ഹൈക്കോടതി സര്‍ക്കാറിനോട്‌ വിശദീകരണം തേടി

0
395

കൊച്ചി: ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം തേടി. ഹര്‍ജി പിന്നീട്‌ പരിഗണിക്കാനായി ജസ്റ്റിസ്‌ വി ജി അരുണ്‍ മാറ്റിവെച്ചു.
കാസര്‍കോട്‌, ചന്തേര പൊലീസ്‌ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്‌ത വഞ്ചനാ കേസുകള്‍ റദ്ദാക്കണമെന്നാണ്‌ ഖമറുദ്ദീന്റെ ആവശ്യം. പരാതികളും പൊലീസിന്റെ തുടര്‍ നടപടികളും രാഷ്‌ട്രീയ പ്രേരിതമാണെന്നും താന്‍ കുറ്റകൃത്യത്തില്‍ പങ്കാളിയല്ലെന്നും ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും ഹര്‍ജിയില്‍ ഖമറുദ്ദീന്‍ ചൂണ്ടിക്കാട്ടി.
തന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ ഭരണ കക്ഷി പാര്‍ട്ടിയുടെ സ്വാധീനം മൂലമാണ്‌ ക്രിമിനല്‍ കേസുമായി മുന്നോട്ട്‌ പോകുന്നതെന്നും പരാതിക്കാരുടെ നിക്ഷേപ തുക ഇപ്പോഴും കമ്പനിയിലുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. 2016 മുതല്‍ കമ്പനി നഷ്‌ടത്തിലാണെങ്കിലും 2018 വരെ കരാര്‍ പ്രകാരമുള്ള ലാഭവിഹിതം നല്‍കിയിരുന്നു. എന്നാല്‍ ബാധ്യത കൂടിയതോടെ ഇതു തുടരാന്‍ കഴിഞ്ഞില്ല. 2019 സെപ്‌തംബര്‍ മാസത്തില്‍ കമ്പനി പൂട്ടുകയും ചെയ്‌തു-ഖമറുദ്ദീന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY