കെ എസ്‌ ഇ ബി സബ്‌സ്റ്റേഷനില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌ തീപിടുത്തം

0
1194

ചെറുവത്തൂര്‍: കെ എസ്‌ ഇ ബി സബ്‌ സ്റ്റേഷനിലെ ട്രാന്‍സ്‌ ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌ വന്‍ തീപിടുത്തം. ചെറുവത്തൂര്‍ കണ്ണാടിപ്പാറയിലെ സബ്‌ സ്റ്റേഷനിലാണ്‌ ഇന്നലെ രാത്രി 8 മണിയോടെ പൊട്ടിത്തെറിയുണ്ടായത്‌. ഇതോടെ വൈദ്യുതി വിതരണവും നിലച്ചു.സബ്‌ സ്റ്റേഷനിലെ പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്‌ഫോര്‍മറാണ്‌ പൊട്ടിത്തെറിച്ച്‌ തീപിടുത്തമുണ്ടായത്‌. പിന്നീട്‌ തീ സമീപമാകെ പടരുകയായിരുന്നു. വിവരമറിഞ്ഞ്‌ തൃക്കരിപ്പൂരില്‍ നിന്ന്‌ സീനിയര്‍ ഫയര്‍ ആന്റ്‌ റസ്‌ക്യൂ ഓഫീസര്‍ പി ഭാസ്‌ക്കരന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമന സേനാ വിഭാഗമാണ്‌ തീയണച്ചത്‌. തീ പെട്ടെന്ന്‌ അണക്കാനായത്‌ വന്‍ അപകടം ഒഴിവാക്കി.

NO COMMENTS

LEAVE A REPLY