കോവിഡ്‌: രാജ്യത്ത്‌ ആശ്വാസം; 65 ലക്ഷം കടന്ന്‌ രോഗ മുക്തര്‍

0
242

ന്യൂഡല്‍ഹി: രാജ്യത്ത്‌ ആശ്വാസമായി കോവിഡ്‌ രോഗ മുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു. ആകെ രോഗബാധിതര്‍ 74 ലക്ഷം പിന്നിട്ടുവെങ്കിലും ചികിത്സയില്‍ ഉള്ളത്‌ 7,95,087 രോഗികള്‍ മാത്രമാണ്‌. അറുപത്തഞ്ച്‌ ലക്ഷത്തോളം രോഗികള്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,212 പേര്‍ക്കാണ്‌ പുതുതായി കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതോടെ ആകെ കോവിഡ്‌ രോഗികളുടെ എണ്ണം 74,32,680 ആയി. 24 മണിക്കൂറിനുള്ളില്‍ 837 മരണവും റിപ്പോര്‍ട്ടു ചെയ്‌തു. ഇതോടെ മൊത്തം മരണസംഖ്യ 1,12,998 ആയി.

NO COMMENTS

LEAVE A REPLY