കൊയ്‌തെടുക്കാറായ നെല്‍കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ചു

0
6

ബദിയടുക്ക: മുനിയൂര്‍ പാടശേഖര സമിതിയിലുള്‍പ്പെടുന്ന മുനിയൂര്‍, ദിക്കത്തോടി, കളത്തില്‍, അരിക്കോടി എന്നിവിടങ്ങളിലെ ഏക്കര്‍ കണക്കിനു സ്ഥലത്തെ കൊയ്‌തെടുക്കാറായ നെല്‍കൃഷി കൂട്ടമായെത്തിയ കാട്ടുപന്നികള്‍ നശിപ്പിച്ചു. ചന്ദ്രഹാസന്‍ നമ്പ്യാര്‍, സദാശിവ റൈ, ശശിധരന്‍, കുഞ്ഞമ്പു നായര്‍, കൃഷ്‌ണന്‍ നായര്‍, ശ്രീധരന്‍, ഉമേഷ്‌ റൈ എന്നിവരുടെ നെല്‍കൃഷിയാണ്‌ നശിപ്പിച്ചത്‌. ഇങ്ങനെ നശിപ്പിച്ച നെല്ല്‌ യന്ത്രമുപയോഗിച്ച്‌ കൊയ്‌തെടുക്കാന്‍ കഴിയാത്ത നിലയിലാണ്‌. മാത്രമല്ല, തൊഴിലാളികളെ ലഭിക്കാനും വിഷമമാണ്‌. വ്യാപക കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ നശിപ്പിക്കണമെന്നും കൃഷിനാശം സംഭവിച്ചവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ അധികൃതരോട്‌ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY