നഗരസൗന്ദര്യ വല്‍ക്കരണം: അപകട ഭീഷണിയുമായി ചതിക്കുഴികള്‍

0
3

കാസര്‍കോട്‌: കാസര്‍കോട്‌ ടൗണില്‍ കോടികള്‍ ചെലവഴിച്ചു ചതിക്കുഴികള്‍ ഉണ്ടാക്കിയിരിക്കുകയാണെന്ന്‌ ആക്ഷേപമുയരുന്നു.
കാസര്‍കോട്‌ നഗര സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി ഇടുങ്ങിയ റോഡുസൈഡുകളിലെ ഓവുചാല്‍ സ്ലാബുമൂടി ടൈല്‍സ്‌ പതിച്ചു കാല്‍നടയാത്രക്കു സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ജനറല്‍ ആശുപത്രിക്കു മുന്നില്‍ ഇത്തരത്തിലുണ്ടാക്കിയ സ്ഥലത്തു മഴക്കാലത്ത്‌ ആശുപത്രി കോമ്പൗണ്ടില്‍ നിന്നും കാസര്‍കോട്‌ ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും കുത്തി ഒഴുകി എത്തുന്ന മഴവെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗ്ഗമില്ലാതായതോടെ ടൈല്‍സ്‌ പതിച്ച നടപ്പാതയുടെ സ്ലാബുകളും റോഡ്‌ സൈഡും പൊളിച്ചിരുന്നു. ഇവ ഇപ്പോള്‍ വന്‍ ദുരന്ത മേഖലയായിരിക്കുകയാണെന്നു പറയുന്നു. ടൈല്‍സിട്ട നടപ്പാത കച്ചവടക്കാര്‍ കൈയേറിയിട്ടുണ്ട്‌. സ്ലാബ്‌ ഇളക്കിയിട്ട സ്ഥലത്തു കാല്‍നട യാത്രക്കാര്‍ പതിവായി വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുന്നു. വികസനത്തിന്റെ പേരില്‍ നടക്കുന്ന ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്‌.

NO COMMENTS

LEAVE A REPLY