കോവിഡ്‌: ജില്ലയില്‍ സ്‌ത്രീയടക്കം 4 പേര്‍ കൂടി മരിച്ചു

0
11

കാസര്‍കോട്‌: കോവിഡ്‌ ബാധിച്ച്‌ ജില്ലയില്‍ നാലുപേര്‍ കൂടി മരിച്ചു. ഇതോടെ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 140 കവിഞ്ഞു.
കാസര്‍കോട്‌ നഗരസഭാ പരിധിയിലെ പുലിക്കുന്നിലെ അബ്‌ദുല്‍ ജലീലിന്റെ ഭാര്യ നഫീസ (64) ഇന്നു പുലര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലാണ്‌ മരിച്ചത്‌.
ഒരാഴ്‌ച മുമ്പ്‌ വയറു വേദനയെ തുടര്‍ന്നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. അവിടെ നടത്തിയ പരിശോധനയിലാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.
മകന്‍: റിയാസുദ്ദീന്‍. മരുമകള്‍: സുഹ്‌റാബി. സഹോദരങ്ങള്‍: കുഞ്ഞാലി, അബ്‌ദുള്ളക്കുഞ്ഞി, മുഹമ്മദ്‌ കുഞ്ഞി, മറിയുമ്മ.
കോവിഡ്‌ ബാധിച്ചു ബി എസ്‌ എന്‍ എല്‍ റിട്ടയേര്‍ഡ്‌ ലൈന്‍മാന്‍ മൗവ്വാര്‍ പെരിഞ്ചയിലെ ശങ്കര(65)യും മരിച്ചു.
കിഡ്‌നി സംബന്ധമായ അസുഖമായി ആറുമാസമായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു തിങ്കളാഴ്‌ച പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചതെന്നു പറയുന്നു. ഭാര്യ: പരേതയായ സരോജിനി. മക്കള്‍: ഗുരുകിരണ്‍, പുരുഷോത്തമ, പയസ്വിനി, ഗായത്രി. മരുമക്കളില്ല.സഹോദരങ്ങള്‍: കൃഷ്‌ണ, ശ്രീധര, ബാബു, ഗോവിന്ദ, മോഹിനി, അംബിക, പുഷ്‌പ.
ആദൂര്‍ മല്ലാവരയിലെ കുഞ്ഞിരാമ മണിയാണി (85) കോവിഡ്‌ ബാധിച്ചു മരിച്ചു.
അസുഖത്തെത്തുടര്‍ന്ന്‌ ഒരാഴ്‌ച ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മിനിഞ്ഞാന്നു രാത്രി രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു മംഗളൂരൂ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇന്നലെ ഉച്ചക്ക്‌ അവിടെ മരിച്ചു.
ഭാര്യ: പരേതയായ ബെളുത്തമ്മ. മക്കള്‍: യശോദ, സുനന്ദ, ബാലകൃഷ്‌ണ, ശാരദ, ഇന്ദിര, സുധാമ, ജയശ്രീ, ദേവി, രാഘവ. മരുമക്കള്‍: ബാലകൃഷ്‌ണ, ഗോപാല, സവിത, ശ്രീധര മുള്ളേരിയ, ശ്രീധര പുത്തൂര്‍, സവിത, കൊറഗ, ഭാസ്‌ക്കര, പ്രേമ.
ചെര്‍ക്കള, ഇന്ദിരാനഗറിലെ കരാറുകാരന്‍ എം പി കരീം (51) മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ മരിച്ചത്‌.ഭാര്യ:ഖദീജ. സഹോദരങ്ങള്‍: എം പി ബഷീര്‍, അബ്ബാസ്‌, സുബൈര്‍, സിദ്ദീഖ്‌, സത്താര്‍, ബീഫാത്തിമ, ഐഷാബി, ഉമൈബ, നുസൈബ.

NO COMMENTS

LEAVE A REPLY