ലോഡ്‌ജില്‍ റെയ്‌ഡ്‌; 80,300 രൂപയുമായി ചീട്ടുകളി സംഘം പിടിയില്‍

0
12


കാഞ്ഞങ്ങാട്‌: ടൂറിസ്റ്റ്‌ ഹോമില്‍ പണംവച്ച്‌ ചീട്ടുകളിക്കുകയായിരുന്ന സംഘം അറസ്റ്റില്‍. കളിക്കളത്തില്‍ നിന്നും 80,300 രൂപ പിടികൂടി.
അതിഞ്ഞാലിലെ അബ്‌ദുള്‍ റഹ്മാന്‍ (46), കാലിച്ചാനടുക്കത്തെ സി ബി ജോസഫ്‌ (42), ചിത്താരിയിലെ അബ്‌ദുല്‍ ഖാദര്‍ (55) നെല്ലിയടുക്കത്തെ സജി(37), ചിത്താരിയിലെ കുഞ്ഞാമദ്‌ (55) കുശാല്‍ നഗറിലെ അബ്‌ദുല്‍ റഹ്മാന്‍(55), ചേടി റോഡിലെ മോഹന്‍ (45), പടന്നക്കാട്ടെ സുരേഷ്‌(56) എന്നിവരാണ്‌ അറസ്റ്റിലായത്‌.
രഹസ്യ വിവരത്തെ തുടര്‍ന്ന്‌ ഇന്‍സ്‌പെക്‌ടര്‍ കെ പി ഷൈനും സംഘവും നടത്തിയ റെയ്‌ഡിലാണ്‌ സംഘം പിടിയിലായത്‌. പൊലീസ്‌ സംഘത്തില്‍ പ്രഭേഷ്‌ കുമാര്‍, കമല്‍, ഗിരീഷ്‌ കുമാര്‍, ഡ്രൈവര്‍ ഷാറൂണ്‍ എന്നിവരും ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY