കുബണൂരില്‍ അക്രമം; അച്ഛനും മകനും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക്‌ പരിക്ക്‌

0
10

കുമ്പള: കാറിലെത്തിയ സംഘം അച്ഛനെയും മകനെയും മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ വൈകിട്ട്‌ കുബണൂരിലാണ്‌ സംഭവം. കുബണൂരിലെ രാകേഷ്‌ (21), പിതാവ്‌ രമേശ്‌ എന്നിവര്‍ക്കാണ്‌ മര്‍ദ്ദനമേറ്റത്‌. ഇതില്‍ രാകേഷിനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനടുത്ത്‌ കുട്ടികള്‍ കളിക്കുന്നതിനിടയില്‍ അമിത വേഗതയില്‍ കാറോടിച്ചു വന്നത്‌ രാകേഷ്‌ ചോദ്യം ചെയ്‌തതിനാണ്‌ മര്‍ദ്ദനം എന്നു പറയുന്നു. പിന്നീട്‌ സംഘം വീട്ടില്‍കയറി പിതാവ്‌ രമേശിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ്‌ പരാതി. ഈ സംഭവവുമായി ബന്ധപ്പെട്ട്‌ പരിക്കേറ്റ കുബണൂരിലെ മുഹമ്മദ്‌ നുഹ്‌മാനെ (20)യും കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ ഡോര്‍ തുറന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ രമേശ, പുരുഷ, രാകേഷ്‌, ദീക്ഷിത്‌, അവിനാഷ്‌ എന്നിവര്‍ ചേര്‍ന്ന്‌ മര്‍ദ്ദിച്ചുവെന്നാണ്‌ മുഹമ്മദ്‌ നുഹ്‌മാന്റെ പരാതി.

NO COMMENTS

LEAVE A REPLY