കോവിഡ്‌: ആധാര്‍ കേന്ദ്രം ആറുമാസമായി അടച്ചിട്ട നിലയില്‍

0
6

കാസര്‍കോട്‌: കാസര്‍കോട്‌ ഹെഡ്‌ പോസ്റ്റ്‌ ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന ആധാര്‍ ഓഫീസ്‌ അടച്ചിട്ട്‌ ആറു മാസം കഴിഞ്ഞു.ആധാര്‍ കാര്‍ഡ്‌ പാവപ്പെട്ടവര്‍ക്ക്‌ ഇവിടെ സൗജന്യമായി നല്‍കിയിരുന്നു. വിവിധ സര്‍ക്കാര്‍ സഹായങ്ങള്‍ക്ക്‌ കാര്‍ഡ്‌ നിര്‍ബന്ധമാക്കിയതോടെ കാര്‍ഡ്‌ തയ്യാറാക്കുന്നതിനായി എത്തുന്ന സാധാരണക്കാര്‍ വിഷമിക്കുന്നു.
കോവിഡിനെത്തുടര്‍ന്നാണ്‌ ആധാര്‍ കാര്‍ഡ്‌ കേന്ദ്രം അടച്ചത്‌. മിക്ക മേഖലകളിലും ഇളവനുവദിച്ചെങ്കിലും ആധാര്‍ കേന്ദ്രം അടച്ചിട്ടിരിക്കുകയാണ്‌.

NO COMMENTS

LEAVE A REPLY