ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം:ഐ എം എ

0
10


തിരു: സംസ്ഥാനത്ത്‌ കോവിഡ്‌ വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത്‌ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന്‌ ഐ എം എ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌ സംസ്ഥാന പ്രസി. ഡോ. അബ്രഹാം വര്‍ഗ്ഗീസ്‌ മുഖ്യമന്ത്രിക്കു കത്തു നല്‍കി. രോഗവ്യാപനം ഗുരുതരമായി തുടരുന്നത്‌ ഗൗരവത്തിലെടുക്കണം. കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. അല്ലാത്തപക്ഷം വലിയ വില നല്‍കേണ്ടിവരുമെന്ന്‌ കത്തില്‍ ചൂണ്ടിക്കാട്ടി.
അത്യാവശ്യ കാര്യത്തിനല്ലാതെ ജനങ്ങളെ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കരുതെന്നും മരണ-വിവാഹ ചടങ്ങുകള്‍ക്ക്‌ കടുത്ത നിയന്ത്രണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
അതേ സമയം പുതിയ സാഹചര്യങ്ങളെ കുറിച്ച്‌ വിലയിരുത്താനും കൂടുതല്‍ നടപടികളെടുക്കുന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനുമായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം വൈകിട്ട്‌ നാലിനു നടക്കും.

NO COMMENTS

LEAVE A REPLY