കൗതുക കാഴ്‌ചയായി അപൂര്‍വ്വ നിശാശലഭം

0
18

കാഞ്ഞങ്ങാട്‌: വിദേശ രാജ്യങ്ങളില്‍ രാത്രിയില്‍ മാത്രം കാണപ്പെടുന്ന നിശാശലഭത്തെ എണ്ണപ്പാറയില്‍ കണ്ടെത്തി.
രാത്രി കാലങ്ങളില്‍ മാത്രം പാറി നടക്കുകയും പകല്‍ അനങ്ങാതെ നില്‍ക്കുകയും ചെയ്യുന്ന `ലൂണര്‍ മോത്ത്‌’ എന്ന അപൂര്‍വ്വ ഇനം നിശാശലഭമാണ്‌ ഇതെന്ന്‌ ചിത്രശലഭങ്ങളെക്കുറിച്ച്‌ നിരീക്ഷണം നടത്തുന്നവര്‍ വ്യക്തമാക്കുന്നു. ആക്‌ടിയാസ്ലൂണ എന്നതാണ്‌ ഇതിന്റെ ശാസ്‌ത്രീയ നാമം. ഇതിന്റെ ചിറകുകള്‍ നിവര്‍ത്തിയാല്‍ 4.5 ഇഞ്ച്‌ വരെ വിസ്‌താരമുണ്ടാകും. വടക്കെ അമേരിക്ക, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ കാണപ്പെടുന്ന ഏറ്റവും വലിയ നിശാശലഭമാണ്‌ ലൂണമോത്ത്‌ എന്ന പേരിലറിയപ്പെടുന്ന ഈ ശലഭം. എണ്ണപ്പാറ യൂത്ത്‌ ഫൈറ്റേഴ്‌സ്‌ ക്ലബ്ബ്‌ പരിസരത്ത്‌ നിന്നും ഫോട്ടോ ഗ്രാഫര്‍ രഞ്‌ജിത്താണ്‌ ശലഭത്തിന്റെ ഫോട്ടോ പകര്‍ത്തിയത്‌.

NO COMMENTS

LEAVE A REPLY