മീന്‍ വില്‍പ്പന: ബദിയഡുക്കയില്‍ കൂട്ടഅടി

0
13

ബദിയഡുക്ക: മീന്‍കച്ചവടരംഗത്തേക്കു കൂടുതല്‍ ആളുകള്‍ എത്തിയതോടെ മത്സ്യവില്‍പ്പനക്കാര്‍ തമ്മില്‍ കൂട്ട അടി ആരംഭിച്ചു. ഇന്നലെ ഉച്ചക്കു ബദിയഡുക്ക ബസ്‌സ്റ്റാന്റ്‌ പരിസരത്തുണ്ടായ സംഘട്ടനം അല്‍പനേരത്തേക്ക്‌ ആശങ്ക സൃഷ്‌ടിച്ചു. പൊലീസ്‌ എത്തിയാണ്‌ സ്ഥിതിഗതികള്‍ ശാന്തമാക്കിയത്‌.
ബദിയഡുക്ക ബസ്‌ സ്റ്റാന്റിനടുത്തു വര്‍ഷങ്ങളായി ഒരാള്‍ മീന്‍ കച്ചവടം ചെയ്യുന്നുണ്ട്‌. ഇന്നലെ പുതുതായി എത്തിയ സംഘം ബസ്‌ സ്റ്റാന്റ്‌ പരിസരത്തു തന്നെ വില കുറച്ചു മീന്‍ വിറ്റതാണ്‌ വാക്കേറ്റത്തിലും സംഘട്ടനത്തിലും കലാശിച്ചതെന്നു പറയുന്നു. പൊലീസ്‌ ഇരുകൂട്ടരെയും സ്റ്റേഷനില്‍ എത്തിച്ചു പ്രശ്‌നം പറഞ്ഞു തീര്‍ത്തു. പഞ്ചായത്തിന്റെ അനുമതിയുള്ളവരേ റോഡ്‌ സൈഡില്‍ മീന്‍ കച്ചവടം നടത്താവൂ എന്ന്‌ പൊലീസ്‌ നിര്‍ദ്ദേശിച്ചതായി അറിയുന്നു.

NO COMMENTS

LEAVE A REPLY