കോവിഡ്‌;ബദിയഡുക്ക പഞ്ചായത്ത്‌ അടച്ചിട്ടു

0
8

ബദിയഡുക്ക:ബദിയഡുക്ക പഞ്ചായത്ത്‌ ഒരാഴ്‌ച്ചത്തേക്ക്‌ അടച്ചു.16-ാം വാര്‍ഡ്‌മെമ്പര്‍ സി എ മുഹമ്മദിനു കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്‌. ഇയാള്‍ കാസര്‍കോട്ട്‌ ചികിത്സയിലാണ്‌. പഞ്ചായത്ത്‌ ഓഫീസില്‍ ഇതേ മെമ്പര്‍ പതിവായി എത്താറുള്ളയാളാണെന്ന്‌ അധികൃതര്‍ പറഞ്ഞു. 22നു നടന്ന പഞ്ചായത്തു ഭരണ സമിതി യോഗത്തില്‍ പങ്കെടുത്ത മറ്റു മെമ്പര്‍മാരുള്‍പ്പെടെ എല്ലാവരും ക്വാറന്റൈനിലാണ്‌.

NO COMMENTS

LEAVE A REPLY