ഭാര്യയുമായി പിണങ്ങിയ ബാര്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

0
11

കാഞ്ഞങ്ങാട്‌:ഭാര്യയുമായി പിണങ്ങി ഒറ്റക്ക്‌ താമസിച്ചുവരികയായിരുന്ന ബാര്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലാമിപ്പള്ളി, ലക്ഷ്‌മീനഗറിലെ പ്രഭാകരന്‍ (52) ആണ്‌ മരിച്ചത്‌. ഇന്നലെ വൈകുന്നേരം ബന്ധുവായ ഒരാള്‍ പ്രഭാകരനെ ഫോണില്‍ വിളിച്ചുവെങ്കിലും എടുത്തില്ല. തുടര്‍ന്ന്‌ നേരിട്ട്‌ വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്തു നിന്നു പൂട്ടിയ നിലയില്‍ കണ്ടെത്തി. വിശദമായ പരിശോധനയില്‍ പ്രഭാകരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലക്ഷ്‌മീ നഗറിലെ രാമന്‍-മാധവി ദമ്പതികളുടെ മകനാണ്‌. ഭാര്യ: ലേഖ. മക്കള്‍: പ്രജിത്ത്‌, അഭിരാം.

NO COMMENTS

LEAVE A REPLY