കഞ്ചാവുമായി കാഞ്ഞങ്ങാട്‌ സ്വദേശികള്‍ കണ്ണൂരില്‍ അറസ്റ്റില്‍

0
15

കണ്ണൂര്‍: ഒരു കിലോ യോളം കഞ്ചാവുമായി കാഞ്ഞങ്ങാട്‌ സ്വദേശികള്‍ കണ്ണൂരില്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്‌, ആവിക്കരയിലെ കെ ആഷിഖ്‌ (24), ഇര്‍ഷാദ്‌(21) എന്നിവരെയാണ്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത്‌ ദേശീയ പാതയില്‍ വച്ച്‌ ടൗണ്‍ ഇന്‍സ്‌പെക്‌ടര്‍ പ്രദീപന്‍ കണ്ണിപ്പൊയിലും സംഘവും അറസ്റ്റു ചെയ്‌തത്‌. പ്രതികളെ ഡിവൈ എസ്‌ പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്‌തു. പ്രതികള്‍ക്കു അന്തര്‍ സംസ്ഥാന ബന്ധം ഉള്ളതായി സംശയിക്കുന്നതായും പൊലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി കൂട്ടിച്ചേര്‍ത്തു. പ്രതികളില്‍ നിന്നു 12500 രൂപ, കാര്‍, മൂന്നു മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെടുത്തു.

NO COMMENTS

LEAVE A REPLY