പൊസഡിഗുംപെ ജനകീയ കുടിവെള്ള പദ്ധതി നിയന്ത്രണം സ്ഥാപിത താല്‍പ്പര്യക്കാര്‍ തട്ടിയെടുത്തതായി പരാതി

0
13

പൈവളികെ: പൊസഡിഗുംപെയിലെ 80 കുടുംബങ്ങള്‍ക്കു കുടിവെള്ളം ലഭ്യമാക്കുന്നതിനു മൂന്നുവര്‍ഷം മുമ്പാരംഭിച്ച ശുദ്ധജല വിതരണ പദ്ധതിയുടെ നിയന്ത്രണം ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ തട്ടിയെടുത്തു കുടിവെള്ള വിതരണം തടസ്സപ്പെടുത്തിയെന്നു ശുദ്ധജലവിതരണ കമ്മറ്റി സെക്രട്ടറി ജോണ്‍ഡിസ്‌ ഡിസോജ ജില്ലാ കളക്‌ടറോടു പരാതിപ്പെട്ടു.
ഇക്കഴിഞ്ഞ മഴക്കാലത്തുപോലും പദ്ധതിയില്‍ നിന്നു ജലം വിതരണം ചെയ്യാതെ അക്കൂട്ടര്‍ ജനങ്ങളെ വിഷമിപ്പിക്കുകയായിരുന്നെന്നു പരാതിയില്‍ പറഞ്ഞു. സ്ഥാപിത താല്‍പ്പര്യക്കാര്‍ പിടിച്ചെടുത്ത ജലവിതരണ പദ്ധതിയുടെ നിയന്ത്രണം ജനകീയ കമ്മറ്റിയെ ഏല്‍പ്പിക്കണമെന്നും നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.

NO COMMENTS

LEAVE A REPLY