പള്ളത്തടുക്ക അംഗന്‍വാടിക്ക്‌ രണ്ട്‌ കെട്ടിടം: മുന്നില്‍ അപകടക്കെണി

0
12

ബദിയഡുക്ക: പുതിയ അംഗന്‍വാടി കെട്ടിടത്തിനടുത്തുള്ള പഴയ കെട്ടിടം അപകടഭീഷണി ഉയര്‍ത്തുന്നു. ബദിയഡുക്ക ഗ്രാമപഞ്ചായത്തിലെ പള്ളത്തടുക്കയിലാണ്‌ പഴയ അംഗന്‍വാടി കെട്ടിടത്തില്‍ അപകടം പതിയിരിക്കുന്നത്‌. 25 വര്‍ഷം പഴയ കെട്ടിടത്തിനു ബദലായി ഒരു വര്‍ഷം മുമ്പാണ്‌ പുതിയ കെട്ടിടം നിര്‍മ്മിച്ചത്‌. പുതിയതു കെട്ടിയെങ്കിലും പഴയ കെട്ടിടം പൊളിച്ചുമാറ്റിയില്ല. മാത്രമല്ല പഴയ കെട്ടിടത്തിന്റെ ഒരു ഭാഗത്ത്‌ ആരോഗ്യ കേന്ദ്രവും പ്രവര്‍ത്തിപ്പിക്കുന്നു.പുതിയ കെട്ടിടത്തിനു തൊട്ട്‌ ചേര്‍ന്നുള്ള പഴയ കെട്ടിടത്തിന്റെ ഓട്‌ നിലംപതിക്കാറായിട്ടുണ്ട്‌. വീഴാറായ ഓടുകള്‍ നാട്ടുകാര്‍ എടുത്ത്‌ മാറ്റിയെങ്കിലും കൂടുതല്‍ ഓടുകള്‍ ഇപ്പോള്‍ പൊളിഞ്ഞു വീഴാറായിരിക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു.
ലോക്‌ഡൗണ്‍ മൂലം അംഗന്‍വാടിക്ക്‌ ഇപ്പോള്‍ അവധിയാണെങ്കിലും പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ 30 വരെ കുട്ടികള്‍ എത്തുമെന്ന്‌ അധികൃതര്‍ പറയുന്നു. പഴയ കെട്ടിടത്തിന്റെ ഓടുകള്‍ അതിനു മുമ്പു മാറ്റുകയോ അല്ലാത്ത പക്ഷം പൊളിഞ്ഞു വീഴാതിരിക്കാന്‍ സംവിധാനമുണ്ടാക്കുകയോ ചെയ്യണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

NO COMMENTS

LEAVE A REPLY