റംസീനയുടെ മരണം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ ഇന്ന്‌

0
24

ചട്ടഞ്ചാല്‍: പുല്ലൂര്‍, ഉദയനഗറില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ചട്ടഞ്ചാല്‍ സ്വദേശിനിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ ഇന്നു ലഭിക്കുമെന്ന്‌ കേസ്‌ അന്വേഷിക്കുന്ന അമ്പലത്തറപൊലീസ്‌. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ ലഭിച്ചിട്ടും അക്കാര്യം പുറത്തുവിടാന്‍ പൊലീസ്‌ തയ്യാറാകാത്തത്‌ ദുരൂഹമാണെന്ന്‌ മരണപ്പെട്ട റംസീനയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇതിനെതിരെ കൂടുതല്‍ കേന്ദ്രങ്ങളില്‍ പരാതി നല്‍കുമെന്നു ബന്ധുക്കള്‍ അറിയിച്ചു. ഈ മാസം 17ന്‌ ആണ്‌ റംസീനയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്‌. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ്‌ അമ്പലത്തറ പൊലീസ്‌ കേസെടുത്തിരുന്നത്‌. എന്നാല്‍ ഭര്‍തൃവീട്ടുകാരുടെ ദേഹോപദ്രവം സഹിക്കാന്‍ കഴിയാതെയാണ്‌ റംസീന ജീവനൊടുക്കിയതെന്നാണ്‌ ബന്ധുക്കളുടെ പരാതി. മര്‍ദ്ദനമേറ്റ പാടുകള്‍ വ്യക്തമാക്കുന്ന ചിത്രങ്ങളും ബന്ധുക്കള്‍ ജില്ലാ പൊലീസ്‌ ചീഫ്‌ അടക്കമുള്ളവര്‍ക്ക്‌ നല്‍കിയ പരാതികളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

NO COMMENTS

LEAVE A REPLY