അജാനൂരില്‍ ഒരു കോളനിയില്‍ 39 പേര്‍ക്ക്‌ കോവിഡ്‌

0
17

കാഞ്ഞങ്ങാട്‌: അജാനൂര്‍ പഞ്ചായത്ത്‌ രണ്ടാം വാര്‍ഡിലെ കുന്നുപാറ സെറ്റില്‍മെന്റ്‌ കോളനിയിലെ 39 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. കോളനിയിലെ അഞ്ചു പേര്‍ക്കു നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 90 പേരെ പരിശോധിച്ചപ്പോഴാണ്‌ 39 പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചത്‌.
ഒരേ സ്ഥലത്ത്‌ ഇത്രയും കൂടുതല്‍ രോഗികളെ കണ്ടെത്തിയ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു വാര്‍ഡ്‌ മെമ്പര്‍ ശാന്തകുമാരി അറിയിച്ചു.

NO COMMENTS

LEAVE A REPLY