ബദിയഡുക്ക ഗവ. ഹൈസ്‌കൂളില്‍ വീണ്ടും കവര്‍ച്ച

0
19

ബദിയഡുക്ക:ബദിയഡുക്ക ഗവ. ഹൈസ്‌കൂള്‍ ഓഫീസ്‌ മുറിയുടെ ഷട്ടര്‍ പൊളിച്ച്‌ 2000 രൂപ മോഷ്‌ടിച്ചു.തിങ്കളാഴ്‌ച്ച രാത്രിയായിരുന്നു മോഷണമെന്നു സംശയിക്കുന്നു. ഇന്നലെയാണ്‌ അധ്യാപകരറിഞ്ഞതെന്ന്‌ പറയുന്നു. ഹെഡ്‌മാസ്റ്റര്‍ രാജഗോപാല പൊലീസില്‍ പരാതിപ്പെട്ടു.ഒരാഴ്‌ച മുമ്പ്‌ ഇതേ സ്‌കൂളിന്റെ കമ്പ്യൂട്ടര്‍ റൂമിന്റെ പൂട്ടു പൊളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സ്‌കൂളിലെ മൂന്നു ലാപ്‌ടോപ്പുകള്‍ കാണാതായിരുന്നു.

NO COMMENTS

LEAVE A REPLY