കാസര്‍കോട്ട്‌ യുവമോര്‍ച്ചാ മാര്‍ച്ചില്‍ സംഘര്‍ഷം

0
36

കാസര്‍കോട്‌: എന്‍ഫോഴ്‌സ്‌ മെന്റ്‌ ഡയറക്‌ടറേറ്റ,്‌ എന്‍ ഐ എ, എന്നീ ഏജന്‍സികളുടെ ചോദ്യം ചെയ്യലിനു വിധേയനായ മന്ത്രി കെ ടി ജലീല്‍, ജ്വല്ലറി തട്ടിപ്പ്‌ കേസില്‍ പ്രതിയായ എം സി ഖമറുദ്ദീന്‍ എന്നിവര്‍ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുവമോര്‍ച്ച നടത്തിയ കളക്‌ട്രേറ്റ്‌ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ്‌ മറികടക്കാനുള്ള ശ്രമത്തെ പൊലീസ്‌ ജലപീരങ്കി ഉപയോഗിച്ച്‌ തടഞ്ഞു. സംഘര്‍ഷത്തില്‍ ഏതാനും പേര്‍ക്ക്‌ പരിക്കേറ്റു. ബി സി റോഡില്‍ നിന്നു ആരംഭിച്ച മാര്‍ച്ചില്‍ സ്‌ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ അണി നിരന്നു. ബി ജെ പി മാര്‍ച്ച്‌ ജില്ലാ പ്രസിഡണ്ട്‌ കെ ശ്രീകാന്ത്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രമുഖ നേതാക്കള്‍ നേതൃത്വം നല്‍കി.

NO COMMENTS

LEAVE A REPLY