പതിനാറുകാരിയെ കാട്ടില്‍ പീഡിപ്പിച്ച കേസ്‌; മുഖ്യ പ്രതികള്‍ അറസ്റ്റില്‍

0
19

കുമ്പള: യുവതിക്കൊപ്പം ഉത്സവം കാണാന്‍ പോയ പതിനാറുകാരിയെ കാട്ടിലെത്തിച്ച്‌ ഒരു രാത്രി മുഴുവന്‍ പീഡിപ്പിച്ചുവെന്ന പോക്‌സോ കേസില്‍ മുഖ്യ പ്രതികളായ രണ്ടുപേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കുമ്പള, ദേവി നഗറിലെ നിഥീഷ്‌ (26), ബദരിയ്യ നഗറിലെ അന്‍സാര്‍ (26) എന്നിവരെയാണ്‌ എസ്‌ എം എസ്‌ ഡിവൈ എസ്‌ പി പി ഹരിശ്ചന്ദ്രനായിക്‌ കുമ്പള അഡീഷണല്‍ എസ്‌ ഐയുടെ സഹായത്തോടെ അറസ്റ്റ്‌ ചെയ്‌തത്‌. പെണ്‍കുട്ടിയെ ഉത്സവം കാണിക്കാനെന്ന്‌ പറഞ്ഞ്‌ കൂട്ടിക്കൊണ്ടുപോയ കട്ടത്തങ്കടി, പെരിയടുക്ക ലക്ഷം വീട്‌ കോളനിയിലെ സുനിത (30)യെ കഴിഞ്ഞ മാസം 26ന്‌ കുമ്പള അഡീഷണല്‍ എസ്‌ ഐ സോമയ്യയും സംഘവും അറസ്റ്റ്‌ ചെയ്‌തിരുന്നു. 2018 ഡിസംബര്‍ മാസത്തിലാണ്‌ കേസിനാസ്‌പദമായ സംഭവം. കുമ്പളയില്‍ നടന്ന അയ്യപ്പന്‍വിളക്ക്‌ കാണിച്ചു തരാമെന്ന്‌ വിശ്വസിപ്പിച്ചാണ്‌ പെണ്‍കുട്ടിയെ സുനിത കൂട്ടിക്കൊണ്ടുപോയത്‌.
ഒരു യുവാവ്‌ ഓടിച്ച ബൈക്കിലാണ്‌ ഇവര്‍ കുമ്പളയില്‍ എത്തിയത്‌. കുമ്പള സര്‍ക്കാര്‍ ആശുപത്രിക്ക്‌ സമീപത്തെത്തിയപ്പോള്‍ മറ്റൊരു യുവാവും എത്തി. പിന്നീട്‌ ഇരുവരും പെണ്‍കുട്ടിയെ സമീപത്തെ കാട്ടിലേയ്‌ക്ക്‌ കൂട്ടിക്കൊണ്ടുപോയി നേരം പുലരുന്നതുവരെ പീഡിപ്പിച്ചുവെന്നാണ്‌ പരാതി. പോക്‌സോ പ്രകാരം രജിസ്റ്റര്‍ ചെയ്‌ത കേസിലെ ഇടനിലക്കാരിയാണ്‌ സുനിത. സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇരു പ്രതികളും.

NO COMMENTS

LEAVE A REPLY