എയിംസിനൊരു കൈയ്യൊപ്പ്‌;മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ചു

0
5

കാസര്‍കോട്‌: എയിംസ്‌ കാസര്‍കോട്ട്‌ സ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ കാസര്‍കോട്‌ മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ എയിംസിനൊരു കൈയ്യൊപ്പ്‌ എന്ന ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ചു. കാസര്‍കോട്‌ പഴയ ബസ്‌സ്റ്റാന്റ്‌ പരിസരത്ത്‌ കൈയ്യൊപ്പ്‌ ബൂത്ത്‌ സ്ഥാപിക്കുകയും ആയിരക്കണക്കിന്‌ ജനങ്ങള്‍ എയിംസ്‌ കാസര്‍കോട്ട്‌ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ തങ്ങളുടെ കൈയ്യൊപ്പ്‌ രേഖപ്പെടുത്തുകയും ചെയ്‌തു.
എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്‌ കൈയ്യൊപ്പ്‌ രേഖപ്പെടുത്തി പരിപാടി ഉദ്‌ഘാടനം ചെയ്‌തു. മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ എ.കെ മൊയ്‌തീന്‍ കുഞ്ഞി ആധ്യക്ഷം വഹിച്ചു. കെ.വി.വി.ഇ.എസ്‌ മേഖലാ പ്രസിഡണ്ട്‌ എ.എ അസീസ്‌, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ ടി.എ ഇല്യാസ്‌, സെക്രട്ടറി ശശിധരന്‍ ജി.എസ്‌, മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ ട്രഷറര്‍ ബഷീര്‍ കല്ലങ്കാടി, ദിനേഷ്‌ കെ, ഹാരിസ്‌ സി.കെ, നഹീം അങ്കോല, ജലീല്‍ ടി.എം, ഉല്ലാസ്‌കുമാര്‍, ഹാരിസ്‌ അംഗോള, ഉമാസുമിത്രന്‍, ബീനാ ഷെട്ടി, കെ. ചന്ദ്രാമണി, അനിത, കമറുന്നീസ തുടങ്ങിയവരും മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും വ്യാപാരികളും പൊതുജനങ്ങളും പരിപാടിയില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി കെ. നാഗേഷ്‌ ഷെട്ടി സ്വാഗതവും സെക്രട്ടറി എം.എം. മുനീര്‍ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY