സ്വപ്‌ന സുരേഷിനൊപ്പം സെല്‍ഫി; വനിതാ പൊലീസുകാര്‍ക്ക്‌ താക്കീത്‌

0
22

തൃശൂര്‍: സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിനൊപ്പം ഇരുന്നും നിന്നും സെല്‍ഫിയെടുത്ത വനിതാ പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥര്‍ താക്കീതു ചെയ്‌തു. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചുകഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ്‌ സ്വപ്‌നാസുരേഷിനൊപ്പം വനിതാ പൊലീസുകാരികള്‍ സെല്‍ഫിയെടുത്തത്‌. സ്വപ്‌നയ്‌ക്കൊപ്പം മൂന്നു പൊലീസുകാര്‍ കട്ടിലില്‍ ഇരുന്നും മറ്റു മൂന്നു പേര്‍ നിന്നു കൊണ്ടുള്ളതുമാണ്‌ ഫോട്ടോ.സംഭവം അറിഞ്ഞ ഉടന്‍ തന്നെ സെല്‍ഫിയെടുത്ത പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തി താക്കീതു നല്‍കുകയായിരുന്നു. ഈ ഫോട്ടോകള്‍ പൊലീസുകാരില്‍ ഒരാളുടെ ഫോണില്‍ നിന്നു കണ്ടെത്തി. ഇവ യാതൊരു കാരണവശാലും പുറത്തു പോകരുതെന്നാണ്‌ പൊലീസുകാര്‍ക്കു നല്‍കിയ താക്കീതെന്നാണ്‌ സൂചന.

NO COMMENTS

LEAVE A REPLY