ആനിക്കാടി കോളനിയില്‍ മൂന്ന്‌ ദിവസത്തിനുള്ളില്‍ രണ്ടു കോവിഡ്‌ മരണം

0
20

ചെറുവത്തൂര്‍: ആനിക്കാടി കോളനിയില്‍ കോവിഡ്‌ ബാധിച്ച്‌ മൂന്ന്‌ ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട്‌ മരണം. പിലിക്കോട്‌ ഗ്രാമപഞ്ചായത്ത്‌ നാലാം വാര്‍ഡിലെ ആനിക്കാടി കോളനിയിലെ രാജു (65)വാണ്‌ ഇന്നലെ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ മരിച്ചത്‌. മൂന്ന്‌ ദിവസം മുമ്പ്‌ ഇതേ കോളനിയിലെ ടി എം സുന്ദരന്‍ (61)മരണപ്പെട്ടിരുന്നു. ഉത്സവ പറമ്പുകളിലും മറ്റും കളിപ്പാട്ട വില്‍പ്പന നടത്തി വരികയായിരുന്നു രാജു. സംസ്‌ക്കാരം കോവിഡ്‌ പ്രോട്ടോകോള്‍ പ്രകാരം നടന്നു. ആനിക്കാടി കോളനിയിലും പരിസരത്തും കോവിഡ്‌ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യ വകുപ്പും പൊലീസും അതീവ ജാഗ്രതയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കി. ഈ പ്രദേശത്തു നിന്നുള്ളവര്‍ പുറത്ത്‌ പോകുന്ന സമയങ്ങളിലെല്ലാം കോവിഡ്‌ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന്‌ കൂട്ടിച്ചേര്‍ത്തു. യശോദയാണ്‌ രാജുവിന്റെ ഭാര്യ. മക്കള്‍: ഉഷ, ഗീത.

NO COMMENTS

LEAVE A REPLY