പെര്‍ള: അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ണ്ണാടക മദ്യം ഒഴുകുന്നു. പെര്‍ള, ഏത്തടുക്ക അടക്കമുള്ള പ്രദേശങ്ങളിലാണ് കര്‍ണ്ണാടക നിര്‍മ്മിതം എന്ന ലേബല്‍ ഉള്ള മദ്യം വില്‍പ്പന നടത്തുന്നത്. കര്‍ണ്ണാടകയില്‍ ഏറ്റവും വില കുറവുള്ള മദ്യമാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ മൂന്നിരട്ടി വിലക്കു വന്‍തോതില്‍ വിറ്റഴിക്കുന്നത്.
കഴിഞ്ഞ ദിവസം പെര്‍ള,അജിലടുക്കയില്‍ കൂലിപ്പണിക്കാരന് മദ്യ ലഹരിയില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നിരുന്നു. കൊലയാളിയെ റിമാന്റ് ചെയ്തെങ്കിലും മദ്യലഹരിയിലായിരുന്ന ഇയാള്‍ മദ്യം വാങ്ങിയത് എവിടെ നിന്നാണെന്ന് ആരും അന്വേഷിച്ചില്ല. അഡ്യനടുക്കയില്‍ 45 രൂപയുള്ള മദ്യം പെര്‍ളയില്‍ എത്തുമ്പോള്‍ 150 രൂപയാണ് വിലയെന്നു നാട്ടുകാര്‍ പറയുന്നു. കുടിക്കുമ്പോള്ത്തന്നെ ലഹരി കയറുന്ന മദ്യമാണിതെന്നും നാട്ടുകാര്‍ പറയുന്നു. കൂലിപ്പണിക്കാര്‍ക്കും സാധാരണക്കാരായ കുടിയന്മാര്ക്കും ഈ മദ്യം ഏറെ പ്രിയമാണ്.പെര്‍ള, ഏത്തടുക്ക പരിസരങ്ങളില്‍ മദ്യം എത്തിക്കുന്ന പ്രത്യേക സംഘം തന്നെ ഉണ്ടെന്നു പറയുന്നു. പെര്‍ള, ഉക്കിനടുക്ക, പള്ളത്തടുക്ക, അടക്കമുള്ള പ്രദേശങ്ങളില്‍ മദ്യക്കടത്തു സ്ഥിരം തൊഴിലാക്കിയ നിരവധിപേരുണ്ട്.