കോവിഡ്‌ ടെസ്റ്റ്‌: സ്വകാര്യ ലാബുകളില്‍ വ്യത്യസ്‌ത നിരക്ക്‌; സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാന്‍ 4000 രൂപ

0
18

കാഞ്ഞങ്ങാട്‌: കോവിഡ്‌ ടെസ്റ്റിനു സ്വകാര്യ ലാബുകളില്‍ വ്യത്യസ്‌ത നിരക്കുകള്‍ ഈടാക്കുന്നതായി പരാതി. സംശയത്തിന്റെ പേരില്‍ ആന്റിജന്‍ ടെസ്റ്റിനു എത്തുന്നവരില്‍ നിന്നാണ്‌ സ്വകാര്യ ലാബുകള്‍ വ്യത്യസ്‌ത നിരക്കുകള്‍ ഈടാക്കുന്നതെന്നാണ്‌ പരാതി. ഒരാള്‍ക്ക്‌ ആന്റിജന്‍ ടെസ്റ്റ്‌ നടത്താനുള്ള ആകെ ചെലവ്‌ 650 രൂപയാണ്‌. പരിശോധനാ നിരക്ക്‌ കൂടി കൂട്ടി നീതി ലാബില്‍ 900 രൂപയാണ്‌ ഈടാക്കുന്നത്‌. ഇതേ ടെസ്റ്റിനു സ്വകാര്യ ലാബുകളില്‍ 1600രൂപ മുതല്‍ 1800 രൂപ വരെ ഈടാക്കുന്നതായി പറയുന്നു. ഡോക്‌ടര്‍മാരോ ആരോഗ്യ പ്രവര്‍ത്തകരോ, പഞ്ചായത്ത്‌ അധികൃതരോ ശുപാര്‍ശ ചെയ്യുന്നവര്‍ക്കു സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും സൗജന്യമായാണ്‌ പരിശോധന. എന്നാല്‍ സംശയത്തിന്റെ പേരില്‍ സ്വന്തം നിലയ്‌ക്ക്‌ പരിശോധനയ്‌ക്ക്‌ എത്തുന്നവരില്‍ നിന്നാണ്‌ വ്യത്യസ്‌ത നിരക്കുകള്‍ ഈടാക്കുന്നത്‌. കോവിഡ്‌ ടെസ്റ്റ്‌ ഫലം നെഗറ്റീവ്‌ ആണെന്നു വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കണമെങ്കില്‍ 4000 രൂപ കൂടി നല്‍കണം. ഗള്‍ഫില്‍ പോകുന്നവര്‍ക്ക്‌ ഈ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാണ്‌.

NO COMMENTS

LEAVE A REPLY