അജിലടുക്ക സുശീല കൊലപാതകം: ഭര്‍ത്താവ്‌ റിമാന്റില്‍

0
17

പെര്‍ള: അജിലടുക്കയിലെ സുശീലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ്‌ ജനാര്‍ദ്ദനനെ കോടതി റിമാന്റ്‌ ചെയ്‌തു.ഭാര്യയെ താന്‍ ഷാള്‍ കൊണ്ടു കഴുത്തു മുറുക്കിക്കൊന്നതാണെന്ന്‌ ഇയാള്‍ സമ്മതിച്ചതായി പൊലീസ്‌ പറഞ്ഞു. ഇന്നലെ ഇയാളുമായി സംഭവ സ്ഥലത്തെത്തിയ പൊലീസ്‌ കൊലപാതകത്തിനുശേഷം പ്രതി ഉപേക്ഷിച്ച ഷാള്‍ കണ്ടെത്തി. ഭാര്യ തനിക്കൊപ്പം താമസിക്കാത്തതിലെ വൈരാഗ്യമാണ്‌ കൊലക്കു കാരണമെന്ന്‌ ഇയാള്‍ അറിയിച്ചതായി പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY