ശ്രീലക്ഷ്‌മിയുടെ മരണം നാടിന്റെ നൊമ്പരമായി

0
22

കാഞ്ഞങ്ങാട്‌: എം എസ്‌ സി മൂന്നാംവര്‍ഷ അഗ്രികള്‍ച്ചറല്‍ വിദ്യാര്‍ത്ഥിനിയുടെ മരണം നാടിനെ കണ്ണീരിലാഴ്‌ത്തി. കള്ളാര്‍ പൂടങ്കല്ല്‌ താലൂക്ക്‌ ആശുപത്രിക്കു സമീപത്തെ കരിച്ചേരി നാരായണന്‍- രമണി ദമ്പതികളുടെ മകള്‍ ശ്രീലക്ഷ്‌മി (27)യാണ്‌ വീട്ടിനടുത്തുള്ള ചാലില്‍ തുണി അലക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ടുണ്ടായ അപകടത്തില്‍ മരിച്ചത്‌.
ശനിയാഴ്‌ച വൈകിട്ടാണ്‌ ലക്ഷ്‌മിയെ ചാലില്‍ കാണാതായത്‌.
നേരത്തെ പരപ്പ ബ്ലോക്കില്‍ കൃഷി വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു. സഹോദരന്‍: ഹരി. പോസ്റ്റ്‌ മോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ച്‌ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

NO COMMENTS

LEAVE A REPLY