കാഞ്ഞങ്ങാട്: കാലവര്‍ഷം ശക്തമായതിനാല്‍ പ്രകൃതിക്ഷോഭം കണക്കിലെടുത്തും കോവിഡ് വ്യാപനം കൂടി വരുന്നതുമായ സാഹചര്യത്തിലും നാടിന്റെ നന്മയും തൊഴിലാളികളുടെ സുരക്ഷയും കണക്കിലെടുത്ത് ആഗസ്റ്റ് പത്തു മുതല്‍ ഒരാഴ്ചത്തേക്ക് ജില്ലയിലെ മുഴുവന്‍ ചെങ്കല്‍ ക്വാറികളും നിര്‍ത്തിവെയ്ക്കാന്‍ ചെങ്കല്‍ ക്വാറി ഓണേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മുഴുവന്‍ തൊഴിലാളികളും സഹകരിക്കണമെന്ന് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് കെ നാരായണന്, ജനറല്‍ സെക്രട്ടറി രാഘവന് അറിയിച്ചു.