കുമ്പളയില്‍ 6 കടകളില്‍ മോഷണം: പൊലീസ്‌ അന്വേഷണം

0
29

കുമ്പള: കുമ്പള ടൗണില്‍ വ്യാപക കവര്‍ച്ച. ടൗണിലെ മീപ്പിരി സെന്ററിലെ ആറുകടകള്‍ ഇന്നലെ രാത്രി പൂട്ടുപൊളിച്ചു കവര്‍ച്ച ചെയ്‌തു.
കടയില്‍ നിന്ന്‌ എന്തൊക്കെ സാധനങ്ങള്‍ കളവു പോയിട്ടുണ്ടെന്ന്‌ ഉടമകളുടെ സാന്നിധ്യത്തില്‍ പൊലീസ്‌ പരിശോധിച്ചു കൊണ്ടിരിക്കുന്നു.
ഗിഫ്‌ട്‌ സെന്റര്‍, ബാഗ്‌ പാലസ്‌, കളക്ഷന്‍ തുടങ്ങി ആറുകടകളുടെ ഷട്ടറുകളാണ്‌ പൊളിച്ചിട്ടുള്ളത്‌. കടക്കകത്തു സാധനങ്ങള്‍ വലിച്ചുവാരി ഇട്ട നിലയിലായിരുന്നു.
രാവിലെ കടകള്‍ തുറക്കാനെത്തിയവരാണ്‌ കവര്‍ച്ചാ വിവരമറിഞ്ഞത്‌. വിവരമറിഞ്ഞു പൊലീസ്‌ സ്ഥലത്തെത്തി കടകള്‍ക്കു കാവല്‍ ഏര്‍പ്പെടുത്തി. ചില കടകളില്‍ നിന്നു മോഷ്‌ടാക്കള്‍ പണവും കൊള്ളയടിച്ചിട്ടുണ്ടാവുമെന്നു സംശയിക്കുന്നു.
കുമ്പള ടൗണില്‍ ഉണ്ടായ കവര്‍ച്ച നാട്ടുകാരിലും വ്യാപാരികളിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY