തലക്കാവേരി ഉരുള്‍പൊട്ടല്‍; കാണാതായ അഞ്ച്‌ പേരില്‍ ഒരാള്‍ അഡൂര്‍ സ്വദേശി

0
189

മുള്ളേരിയ: പ്രശസ്‌ത തീര്‍ത്ഥാടന കേന്ദ്രമായ തലക്കാവേരിയിലെ ആറുകിലോ മീറ്ററോളം ഉയരമുള്ള മല ഒന്നാകെ ഇടിഞ്ഞു വീണു മണ്ണിനടിയില്‍പ്പെട്ട അഞ്ചുപേരില്‍ ഒരാള്‍ കാസര്‍കോട്‌ ജില്ലയിലെ അഡൂര്‍ കായര്‍ത്തിമാര്‍ സ്വദേശി ശ്രീനിവാസ പാടില്ലായ (36)യാണെന്നു ബന്ധുക്കള്‍ അറിയിച്ചു.
വിവരമറിഞ്ഞു ബന്ധുക്കള്‍ തലക്കാവേരിയിലേക്കു പുറപ്പെട്ടു. എന്നാല്‍ മണ്ണിടിച്ചിലിനൊപ്പം തലക്കാവേരിയില്‍ അനുഭവപ്പെട്ട അതിരൂക്ഷമായ കൊടുങ്കാറ്റിലും മഴയിലും തലക്കാവേരി റോഡിലാകെ കടപുഴകി വീണ മരങ്ങള്‍ ദേശീയ ദുരന്തനിവാരണ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്നു യുദ്ധ കാലാടിസ്ഥാനത്തില്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്‌. ഉച്ചയോടെ റോഡില്‍ നിന്ന്‌ ഇവ പൂര്‍ണ്ണമായി നീക്കം ചെയ്‌തേക്കുമെന്നു കരുതുന്നു. അതിനു ശേഷമേ മണ്ണിനടിയില്‍പ്പെട്ടവര്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിക്കാന്‍ കഴിയൂ എന്ന്‌ നാട്ടില്‍ നിന്നു തലക്കാവേരിയില്‍ എത്തിയവര്‍ അറിയിച്ചു.
മണ്ണിടിച്ചിലില്‍ തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യശാന്തി നാരായണ ആചാര്യ (80) അദ്ദേഹത്തിന്റെ ഭാര്യ ശാന്ത(70) ആചാര്യയുടെ സഹോദരന്‍ ആനന്ദ തീര്‍ത്ഥ (86) സഹായി രവി കിരണ്‍ എന്നിവരും അഡൂര്‍ സ്വദേശി ശ്രീനിവാസ പാടില്ലായ (36)യുമാണ്‌ മണ്ണിനടിയില്‍പ്പെട്ടതെന്നാണ്‌ സംശയിക്കുന്നത്‌.

NO COMMENTS

LEAVE A REPLY