കാസര്‍കോട്‌ കടപ്പുറത്ത്‌ കോവിഡ്‌ ചികിത്സാ കേന്ദ്രം

0
65

കാസര്‍കോട്‌: കാസര്‍കോട്‌ കടപ്പുറത്തു ഫിഷറീസ്‌ വകുപ്പു നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ കോവിഡ്‌ പ്രാഥമിക ചികിത്സാ കേന്ദ്രം ഇന്നാരംഭിക്കും.
അറുപതുപേരെ കിടത്തി ചികിത്സിക്കുന്നതിനുള്ള സംവിധാനം കെട്ടിടത്തില്‍ ഏര്‍പ്പെടുത്തും.
കടപ്പുറത്ത്‌ ഇതുവരെ 36-ാം വാര്‍ഡില്‍ മാത്രമാണ്‌ കോവിഡ്‌ പരിശോധന നടത്തിയിരുന്നത്‌. ഇനി ചേരങ്കൈ, കടപ്പുറം നോര്‍ത്ത്‌, ലൈറ്റ്‌ ഹൗസ്‌ വാര്‍ഡുകളില്‍ കൂടി വ്യാപിപ്പിക്കണമെന്നു മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പിനോടാവശ്യപ്പെട്ടു.കടപ്പുറത്തു ഫാര്‍മസി കൂടി ആരംഭിക്കണമെന്ന്‌ മുനിസിപ്പാലിറ്റി ആവശ്യമുന്നയിച്ചിട്ടുണ്ട്‌. എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ, ബീഫാത്തിമ, ജനറല്‍ ആശുപത്രി സൂപ്രണ്ട്‌ ഡോ.എ രാജാറാം, സി ഐ. പി രാജേഷ്‌, കൗണ്‍സിലര്‍ വി നാരായണന്‍, റവന്യൂ അധികൃതര്‍, പൊലീസ്‌ ഉത്തരമേഖലാ ഡി ഐ ജി കെ എസ്‌ സേതുമാധവന്‍ എന്നിവര്‍ കടപ്പുറം സന്ദര്‍ശിച്ചു. കടപ്പുറം ഭഗവതിക്ഷേത്രം ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍, ജനങ്ങള്‍ എന്നിവരോടു കോവിഡ്‌ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചു.

NO COMMENTS

LEAVE A REPLY