കോവിഡ്‌: ജില്ലയില്‍ 128; കാസര്‍കോട്ട്‌ 53

0
10

കാസര്‍കോട്‌: ജില്ലയില്‍ കോവിഡ്‌ രോഗബാധ ഇന്നലെ കൂടുതല്‍ പ്രകടമായതു കാസര്‍കോടു മുനിസിപ്പാലിറ്റിയില്‍.
ഇന്നലെ ജില്ലയില്‍ ആകെ സ്ഥിരീകരിച്ച 128 രോഗ ബാധിതരില്‍ 53പേരും കാസര്‍കോട്‌ മുനിസിപ്പല്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്‌. ഇതില്‍ 49 പേര്‍ 36-ാം വാര്‍ഡിലുള്ളവരാണ്‌.
കാസര്‍കോട്‌ കഴിഞ്ഞാല്‍ തൊട്ടു പിന്നില്‍ പള്ളിക്കരപഞ്ചായത്തായിരുന്നു-22 രോഗബാധിതര്‍.കുമ്പളയില്‍ 15 പേര്‍ക്കും മീഞ്ചയില്‍ എട്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ചെങ്കളയില്‍ ഇന്നലെ ഒരാള്‍ക്കേ രോഗം സ്ഥിരീകരിച്ചിട്ടുള്ളൂ എന്നത്‌ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ ആശ്വാസം പകര്‍ന്നു. ജില്ലയില്‍ രോഗബാധ നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുകയാണ്‌. ജില്ലയിലെ 30 വോളം തദ്ദേശ സ്ഥാപനങ്ങളില്‍ പ്രകടമായിരുന്ന കോവിഡ്‌ ഇന്നലെ 18 സ്ഥാപനങ്ങളിലായി കുറഞ്ഞു. ഇതില്‍ എട്ടു പഞ്ചായത്തുകളില്‍ ഓരോരുത്തര്‍ക്കാണ്‌ രോഗബാധ കണ്ടെത്തിയിട്ടുള്ളത്‌. മൂന്നു പഞ്ചായത്തുകളില്‍ രണ്ടുപേര്‍ക്കു വീതമേ കോവിഡ്‌ ബാധിച്ചിട്ടുള്ളൂ.

NO COMMENTS

LEAVE A REPLY