കോവിഡ്‌ ബാധിക്കുമെന്ന പേടിയില്‍ ഗൃഹനാഥന്‍ കുളത്തില്‍ ചാടി ജീവനൊടുക്കി

0
23

ബന്തടുക്ക: കോവിഡ്‌ ബാധിക്കുമെന്ന്‌ ഭയന്ന്‌ ഗൃഹനാഥന്‍ കുളത്തില്‍ ചാടി ജീവനൊടുക്കി. ബന്തടുക്ക, മാണിമൂല, തലപ്പള്ളത്തെ പരേതനായ നാരായണഭട്ട്‌-ജി.ജയലക്ഷ്‌മി ദമ്പതികളുടെ മകന്‍ സുബ്രഹ്മണ്യഭട്ട്‌ (50)ആണ്‌ വീടിനു സമീപത്തെ കിണറ്റില്‍ ചാടി മരിച്ചത്‌.
ഇന്നലെ രാത്രി ഭക്ഷണം കഴിച്ച്‌ ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ കാണാത്തതിനെ തുടര്‍ന്ന്‌ തെരച്ചില്‍ നടത്തുന്നതിനിടയിലാണ്‌ കുളത്തില്‍ മൃതദേഹം കാണപ്പെട്ടത്‌.കോവിഡ്‌ രോഗം ബാധിക്കുമെന്ന്‌ ഭയമുള്ളതുകൊണ്ടാണ്‌ ജീവനൊടുക്കിയതെന്നു കുറിപ്പ്‌ എഴുതി വച്ചാണ്‌ സുബ്രഹ്‌മണ്യഭട്ട്‌ ജീവനൊടുക്കിയതെന്നു ബേഡകം പൊലീസ്‌ പറഞ്ഞു.
ഭാര്യ: കാര്‍ത്യായനി. മകന്‍: വിഷ്‌ണു (മൂന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ഗോപാലകൃഷ്‌ണഭട്ട്‌, ശ്യാംഭട്ട്‌, ശാരദ, പരേതരായ ശങ്കരനാരായണഭട്ട്‌, ഗണേഷ്‌ പ്രസാദ്‌, ശങ്കരി.
ബേഡകം എസ്‌.ഐ കെ.മുരളീധരന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ്‌ നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

NO COMMENTS

LEAVE A REPLY