നെഞ്ചുവേദനയെ തുടര്‍ന്ന്‌ സ്‌കൂള്‍ ബസ്‌ ഡ്രൈവര്‍ മരിച്ചു

0
29

ഉപ്പള: നെഞ്ചുവേദനയെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്‌കൂള്‍ ബസ്‌ ഡ്രൈവര്‍ മരിച്ചു.ജോഡ്‌കല്ല്‌ മടന്തൂരിലെ ദേവദാസ്‌ (58)ആണ്‌ മരിച്ചത്‌. ബുധനാഴ്‌ചയാണ്‌ നെഞ്ചുവേദന അനുഭവപ്പെട്ടത്‌. ഉടന്‍ ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ രാമപൂജാരി-ലക്ഷ്‌മി ദമ്പതികളുടെ മകനാണ്‌. ഭാര്യ: രേവതി. മക്കള്‍: സ്വാതി, സിപ്പാലി, ശ്രാവണ്‍. മരുമകന്‍: കൗശിക്‌. സഹോദരങ്ങള്‍: ഹരിണാക്ഷി, ഭവാനി ശങ്കര്‍, ഗിരീശ, വജ്രാക്ഷി, സത്യാവതി.

NO COMMENTS

LEAVE A REPLY