വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

0
20

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്ടെ മണിവെസല്‍സ്‌ പാലസ്‌ ഉടമയും റിട്ട. താലൂക്ക്‌ ഓഫീസ്‌ ജീവനക്കാരനുമായ കിഴക്കുംകര, മുച്ചിലോട്ടെ കെ.വി.ചന്ദ്രന്‍ (63) ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ കെ.വി.പൊക്കന്‍-പാട്ടിയമ്മ ദമ്പതികളുടെ മകനാണ്‌.ഭാര്യ: ശശികല (റിട്ട. അധ്യാപിക, രാംനഗര്‍ സ്‌കൂള്‍), മകള്‍: ശാന്തിനി ചന്ദ്രന്‍ (കേന്ദ്ര സര്‍വ്വകലാശാല, എം.എസ്‌.സി വിദ്യാര്‍ത്ഥിനി) സഹോദരങ്ങള്‍: ഗോവിന്ദന്‍ (മണിഹോം നീഡ്‌സ്‌ കാഞ്ഞങ്ങാട്‌), സരോജിനി (പെരിയ), കെ.വി.ഗണേശന്‍ (ഭാരത്‌, മെറ്റല്‍സ്‌), കെ.വി.രാമകൃഷ്‌ണന്‍ (നക്ഷത്ര ജ്വല്ലറി), കെ.വി.ലക്ഷ്‌മി (കിഴക്കുംകര), കെ.വി.രാജന്‍ (മാനേജര്‍, ഗ്രാമീണ്‍ ബാങ്ക്‌, കാസര്‍കോട്‌), സുരേഷ്‌ കുമാര്‍ (മണി വെസല്‍ പാലസ്‌ കാഞ്ഞങ്ങാട്‌).

NO COMMENTS

LEAVE A REPLY