മാതാവിനെ കടയിലേക്ക്‌ അയച്ച ശേഷം മകന്‍ തൂങ്ങി മരിച്ചു

0
15

കാഞ്ഞങ്ങാട്‌: മാതാവിനെ കടയിലേയ്‌ക്ക്‌ സാധങ്ങള്‍ വാങ്ങാന്‍ പറഞ്ഞയച്ച ശേഷം മകന്‍ വീട്ടിനകത്തു തൂങ്ങി മരിച്ചു. പടന്നക്കാട്‌, കരുവളത്തെ മുഹസ്‌- ഫാത്തിമ ദമ്പതികളുടെ മകന്‍ അജ്‌മല്‍ (27)ആണ്‌ അടുക്കളയില്‍ തൂങ്ങി മരിച്ചത്‌.
കടയില്‍ നിന്നു തിരിച്ചെത്തിയ മാതാവാണ്‌ മകനെ തൂങ്ങി യ നിലയില്‍ കണ്ടത്‌. അയല്‍ വാസികളുടെ സഹായത്തോടെ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്ത്‌ കയറി അജ്‌മലിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പെയിന്റിംഗ്‌ അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ്‌ അജ്‌മല്‍.

NO COMMENTS

LEAVE A REPLY