പെയിന്റിംഗ്‌ തൊഴിലാളി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു

0
8

കാഞ്ഞങ്ങാട്‌: വീണു തുടയെല്ല്‌ പൊട്ടി വിശ്രമത്തിലായിരുന്ന പെയിന്റിംഗ്‌ തൊഴിലാളിയായ യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ചിത്താരി, ചാമുണ്ഡിക്കുന്ന്‌ വിഷ്‌ണുമൂര്‍ത്തി ക്ഷേത്രത്തിനു സമീപത്തെ സതീശന്‍ (40) ആണ്‌ മരിച്ചത്‌.
നാലു ദിവസം മുമ്പുണ്ടായ വീഴ്‌ചയില്‍ സതീശനു പരിക്കേറ്റിരുന്നു. ഓപ്പറേഷന്‍ ചെയ്യണമെന്നു ചികിത്സ നല്‍കിയ ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതായിരിക്കും ആഹ്മഹത്യയ്‌ക്കു പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.പരേതരായ കൊട്ടന്‍- ജാനകി ദമ്പതികളുടെ മകനാണ്‌. സഹോദരങ്ങള്‍: നാരായണന്‍, സുജിത്ത്‌, പരേതനായ വിശ്വന്‍.

NO COMMENTS

LEAVE A REPLY