അത്യാസന്ന നിലയിലെത്തിയ രോഗിക്ക്‌ കോവിഡ്‌; ജില്ലാ ആശുപത്രി ഐ.സി.യു അടച്ചിട്ടു

0
6

കാഞ്ഞങ്ങാട്‌: അത്യാസന്ന നിലയില്‍ എത്തിച്ച രോഗിയുടെ സ്രവ പരിശോധനയില്‍ കോവിഡ്‌ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന്‌ ജില്ലാ ആശുപത്രി ഐസിയു രണ്ടു ദിവസത്തേയ്‌ക്ക്‌ അടച്ചിട്ടു. അണു വിമുക്തമാക്കിയ ശേഷം ഐസിയു തുറക്കുമെന്ന്‌ അധികൃതര്‍ പറഞ്ഞു.
പള്ളിക്കര സ്വദേശിയായ രോഗിക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതേ തുടര്‍ന്ന്‌ ചികിത്സ നല്‍കിയ ഡോക്‌ടറും ഏതാനും ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തില്‍ പോയി.

NO COMMENTS

LEAVE A REPLY