കാര്‍ യാത്രയ്‌ക്കിടയില്‍ കുഴഞ്ഞു വീണ യുവാവ്‌ ആശുപത്രിയില്‍ മരിച്ചു

0
10

ബദിയഡുക്ക: സുഹൃത്തിന്റെ കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. മുണ്ട്യത്തടുക്ക, പള്ളത്തെ യൂസഫ്‌ ഹാജി-ആയിഷ ദമ്പതികളുടെ മകന്‍ മുണ്ട്യത്തടുക്ക ജുമാമസ്‌ജിദ്‌ സെക്രട്ടറിയുമായ എം.എം.ഖലീല്‍ (38) ആണ്‌ മരിച്ചത്‌. മുണ്ട്യത്തടുക്കയിലെ ക്വാറി ജീവനക്കാരനാണ്‌.
മിനിഞ്ഞാന്നു സുഹൃത്തിനൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: താഹിറ. മക്കള്‍: ആയിഷത്ത്‌ അഷ്‌മിയ, യൂസഫ്‌, നിസ്‌മ, സഫാല. സഹോദരങ്ങള്‍: അബ്‌ദുള്ള, അബ്‌ദുല്‍ റഹ്മാന്‍, ഫാത്തിമ, ബഷീര്‍, സഫിയ, ഹഫ്‌ത.

NO COMMENTS

LEAVE A REPLY