പ്രധാനമന്ത്രി ലഡാക്കില്‍

0
3

ന്യൂദെല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടകീയമായി ലഡാക്കിലെത്തി. ഇന്നു രാവിലെ പത്തുമണിയോടെയാണ്‌ പ്രധാനമന്ത്രി എത്തിയത്‌. സംയുക്ത സേനാ മേധാവി, കരസേനാ മേധാവി എന്നിവരും പ്രധാനമന്ത്രിക്ക്‌ ഒപ്പം ഉണ്ടായിരുന്നു.
ഇന്നലെ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ്‌ ലഡാക്ക്‌ സന്ദര്‍ശിക്കുമെന്ന്‌ പറഞ്ഞിരുന്നു. എന്നാല്‍ അവസാന നിമിഷം യാത്ര റദ്ദാക്കി. ഇതിനു തൊട്ടു പിന്നാലെയാണ്‌ പ്രധാനമന്ത്രി തന്നെ നേരിട്ട്‌ അതിര്‍ത്തിയിലെത്തിയത്‌. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ നിമുവിലെ സൈനിക പോസ്റ്റിലെത്തിയ പ്രധാന മന്ത്രി ലഫ്‌.ജനറല്‍ ഹരീന്ദര്‍ സിംഗില്‍ നിന്നു വിവരങ്ങള്‍ ആരാഞ്ഞു. ചെക്കു പോസ്റ്റിലെ സൈനികരുമായി അദ്ദേഹം സംസാരിച്ചു. സമുദ്രനിരപ്പില്‍ നിന്നു 11,000 അടി ഉയരത്തിലാണ്‌ നിമു. അതിര്‍ത്തിയിലെ സംഘര്‍ഷം തുടരുന്നതിനിടയില്‍ സൈനികര്‍ക്കു ആത്മവിശ്വാസം പകരുകയും ചൈനയ്‌ക്ക്‌ ശക്തമായ മുന്നറിയിപ്പു നല്‍കുകയാണ്‌ പ്രധാനമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം ലക്ഷ്യമിടുന്നതെന്നാണ്‌ സൂചന. അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 സൈനികര്‍ക്ക്‌ വീരമൃത്യു ഉണ്ടായി, 18 ദിവസങ്ങള്‍ക്കു ശേഷമാണ്‌ പ്രധാനമന്ത്രി ലഡാക്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്‌.

NO COMMENTS

LEAVE A REPLY