ലീഗ്‌-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം; എതിര്‍പ്പുമായി സമസ്‌ത

0
6

കോഴിക്കോട്‌: തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കാനുള്ള മുസ്ലീംലീഗ്‌ തീരുമാനത്തിനെതിരെ എതിര്‍പ്പുമായി സമസ്‌ത.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യാതൊരു തരത്തിലുള്ള ബന്ധവും ഉണ്ടാകരുതെന്ന്‌ ഇ കെ സുന്നി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ്‌ നിലപാട്‌ വ്യക്തമാക്കിയത്‌. ലേഖനമെഴുതിയത്‌ സമസ്‌ത നേതാവായ ഉമര്‍ഫൈസിയാണ്‌. വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാഅത്ത്‌ ഇസ്ലാമിയും മതമൗലിക വാദികളാണെന്നും ലേഖനത്തില്‍ പറയുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ സമസ്‌തയുടെ നിലപാട്‌ എന്താണെന്ന്‌ പിന്നീട്‌ പറയാമെന്ന്‌ സംസ്ഥാന പ്രസിഡണ്ട്‌ വ്യക്തമാക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കുമെന്ന്‌ മുസ്ലീംലീഗ്‌ അഖിലേന്ത്യാ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പിയാണ്‌ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്‌.

NO COMMENTS

LEAVE A REPLY