സതിഷ്‌ചന്ദ്രന്‍ ജില്ലാ കലക്‌ടറുടെ സ്‌തുതി പാടകനെന്ന്‌ യു ഡി എഫ്‌

0
41

കാസര്‍കോട്‌: കെ പി സതീഷ്‌ചന്ദ്രന്‍ ജില്ല കളക്ടറുടെ സ്‌തുതി പാടുകാരനാണെന്ന്‌ യു.ഡി എഫ്‌ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍ പറഞ്ഞു.കോവിഡ്‌ പ്രതിരോധവുമായി ബന്ധപ്പെട്ട്‌ ജില്ലാ ഭരണകൂടം ഏകാധിപത്യ നടപടിയാണ്‌ കൈക്കൊണ്ടതെന്ന്‌ അറിയിപ്പില്‍ അദ്ദേഹം പറഞ്ഞു. സന്നദ്ധ സേവകര്‍ക്കുള്ള പാസ്‌ വിതരണത്തില്‍ തരംതാണ രാഷ്ടീയം കളിക്കുകയും അതില്‍ സി പി എം പ്രവര്‍ത്തകരെ കുത്തി നിറയുകയും ചെയ്‌തു. ഇതിനെല്ലാം ജില്ലാ കളക്ടര്‍ കൂട്ടുനിന്നു.ലോക്കല്‍ സെക്രടറിമാര്‍ പറയുന്ന ആളുകള്‍ക്കാണ്‌ പാസ്‌ നല്‍കിയത്‌. യു.ഡി എഫ്‌ ഭരിക്കുന്ന പഞ്ചായത്തുകളില്‍ പോലും ഇതാണ്‌ സംഭവിച്ചത്‌.കമ്യൂണിറ്റി കിച്ചണിലേക്ക്‌ വ്യാപകമായി പണപ്പിരിവ്‌ നടത്തി പല കമ്മ്യൂണിറ്റി കിച്ചനുകളും പാതിവഴിയില്‍ അടച്ചു പൂട്ടി. ജില്ലാ കോ വിഡ്‌ ആശുപത്രിയില്‍ കേവലം 9 രോഗികള്‍ ഉള്ളപ്പോള്‍ ത്രിബിള്‍ ലോക്കാക്കി പോലീസ്‌ ഭീകരാന്തരീക്ഷം സ്യഷ്ടിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക്‌ പാസുകള്‍ നല്‍കുന്നതില്‍ കളക്ടര്‍ വിവേജനം കാണിച്ചു.പാസില്ലാതെ മുന്‍ഏരിയ സെക്ടറി ആളുകളെ ജില്ലയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അതിനു കൂട്ടുനില്‍ക്കുന്ന നടപടിയാണ്‌ ഭരണകൂടം സ്വീകരിച്ചതെന്ന്‌ ഗോവിന്ദന്‍ പറയുന്നു.

NO COMMENTS

LEAVE A REPLY