റമസാനിലെ ആത്മീയചൈതന്യവുമായി വീുമൊരു ഈദുല്‍ഫിത്തര്‍

0
59

അഷ്‌റഫ്‌ ഉറുമി അല്‍ അസ്‌ഹരി

ശവ്വാലിന്റെ പൊന്നമ്പിളി വാനില്‍ പ്രത്യക്ഷപ്പെട്ടതോടെ ഒരിക്കല്‍ക്കൂടി
ചെറിയപെരുന്നാള്‍ വന്നെത്തി. ഒരുമാസക്കാലം വ്രതത്തിലൂടെ നേടിയെടുത്ത ആത്മീയചയ്‌തന്യം കാത്തുസൂക്ഷിച്ചുകൊാെരു ആഘോഷം.അതാണ്‌ ഈദുല്‍ഫിത്തര്‍.
പാവപ്പെട്ടവന്റെ അവകാശമായ ഫിത്‌റസക്കാത്‌ കൊടുത്തുകൊാണ്‌ ആഘോഷങ്ങള്‍ ആരംഭിക്കുന്നത്‌.
വ്രതാനുഷ്ടാനത്തിലൂടെ പാവപ്പെട്ടവന്റെ പട്ടിണിയുടെ വിലമനസ്സിലാക്കിയ റമസാന്‍മാസത്തിനോടുള്ള വിടപറയലിന്റെ വേദനയോടുള്ള ആഘോഷം കൂടിയാണ്‌ ചെറിയപെരുന്നാള്‍.
ആഘോഷങ്ങള്‍ ആരാധനയിലൂടെയായിരിക്കണം. ഒരുമാസംകൊണ്ട്‌ നേടിയെടുത്ത വിശുദ്ധിയെ
കളഞ്ഞുകുളിച്ചുകൊണ്ടുള്ള ആഘോഷങ്ങള്‍ ഭൂഷണമല്ല. ഇനിയുള്ള ജീവിതവഴിയില്‍ വിളക്കായിരിക്കണം റമസാന്‍ വ്രതം.
പരസ്‌പരം സ്‌നേഹങ്ങള്‍ കൈമാറിയും
വീടുകള്‍ സന്ദര്‍ശിച്ചും
പാവങ്ങളെ പരിഗണിച്ചും കൊായിരിക്കണം ആഘോഷങ്ങള്‍.
അയല്‍വാസിയെയും കുടുംബങ്ങളെയും കൂടുതല്‍ പരിഗണിക്കുകയും വേണം. കാരണം അവരെ എന്നുംപരിഗണിക്കേവരാണ്‌ ഓരോരുത്തരും. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറുനിറക്കുന്നവന്‍
നമ്മില്‍പെട്ടവനല്ല എന്ന പ്രവാചകവചനം
നാം സ്‌മരിക്കേതുണ്ട്‌. ഇതര
മതസ്ഥരെക്കൂടി ആഘോഷവേളയില്‍ കൂടെക്കൂട്ടി
മതമൈത്രിയുടെ ആഘോഷമാക്കി പെരുന്നാളിനെ
മാറ്റിയാല്‍ ആഘോഷങ്ങള്‍ക്ക്‌
പത്തരമാറ്റുാകും. അപ്പോഴാണല്ലോ ആഘോഷങ്ങള്‍ പൂര്‍ണ്ണതയിലെത്തുക.
തക്‌ബീറാണ്‌ ഈദിന്റെ മുഖ്യ ആകര്‍ഷണം. മറ്റുള്ളവര്‍ക്ക്‌ പ്രകോപനമാകാത്ത നിലക്കുള്ള
തക്‌ബീര്‍ ജാഥകള്‍
സംഘടിപ്പിച്ചുകൊണ്ട്‌ ആഘോഷിക്കാവുന്നതാണ്‌.
രാഘോഷങ്ങളിലൊന്നാണ്‌ ഈദുല്‍ഫിത്തര്‍. മറ്റൊന്ന്‌
ഈദുല്‍അള്‌ഹയും. സമാധാനത്തോടെയും സ്‌നേഹത്തോടെയും ആഘോഷിക്കണം ഓരോ ആഘോഷങ്ങളും. മതം
അനുവാദം
തന്നിട്ടുള്ളതിനപ്പുറം ഒന്നും അരുത്‌. ക്രമസമാധാനം നഷ്ട്‌ടപെടുത്തിക്കൊുള്ള ഒരു ആഘോഷവും
വേണ്ട. സമാധാനമാണ്‌ എല്ലാമതങ്ങളും വിളംബരം ചെയ്യുന്നത്‌.
നല്ലൊരു ആഘോഷമാക്കാന്‍ ഓരോരുത്തരും
പ്രതിജ്ഞ എടുത്താല്‍ ഈദാഘോഷം പൂര്‍ണതയിലെത്തും.

NO COMMENTS

LEAVE A REPLY