കളിക്കിടയിൽ തർക്കം: പത്തനംതിട്ടയില്‍ 16 വയസ്സുകാരനെ സഹപാഠികള്‍ വെട്ടിക്കൊന്നു

0
66

പത്തനംതിട്ട: കൊടുമണിൽ 16 വയസ്സുകാരനെ സഹപാഠികൾ വെട്ടിക്കൊലപ്പെടുത്തി. അങ്ങാടിക്കൽ സ്വദേശിയും ശ്രീനാരായണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥിയുമായ നിഖിലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹപാഠികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥികൾക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാകാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സ്കൂളിന് സമീപംവെച്ച് നിഖിലിനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം മറവ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥികൾ പിടിയിലായത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൊടുമൺ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. നിഖിലിന്റെ മൃതദേഹം അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച യഥാർഥ കാരണമെന്താണെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

NO COMMENTS

LEAVE A REPLY