കാസര്‍കോട്: ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. . ചെങ്കള സ്വദേശികളായ 48 വയസുകാരനും ,20 വയസുകാരനും ,മൊഗ്രാൽ പുത്തൂർ സ്വദേശിയായ 43 വയസുകാരനുമാണ് 3 പേരും വിദേശത്തുനിന്നും വന്നവരാണ്
ജില്ലയിൽ ഇന്ന് 4619 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്
വീടുകളിൽ 4567 പേരും ആശുപത്രികളിൽ 52 പേരും ആണ് നിരീക്ഷണത്തിൽ ഉള്ളത്.
ഇന്ന് 4 പേരാണ് രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തത് .
കാസറഗോഡ് ജനറൽ ആശുപത്രിയി നിന്നും 3പേരും പരിയാരം മെഡിക്കൽ കോളജിൽ നിന്നും ഒരാളും ആണ് ഡിസ ചാർജ് ചെയ്തത്
3256 സാമ്പിളുകളാണ് ആകെ അയച്ചത് .
2575 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ് .
ഇതിൽ 392 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട് .
ഇന്ന് പുതിയതായി 7 പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 151 പേരാണ് രോഗവിമുക്തരായിരിക്കുന്നത് .
നിരീക്ഷണത്തിലുള്ള 194 പേര് നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു
നിലവിൽ ജില്ലയിൽ 26 പോസിറ്റീവ് കേസുകൾ ആണുള്ളത്.
85 % ആണ് ജില്ലയിലെ കൊറോണ രോഗ ബാധിതരുടെ റിക്കവറി റേറ്റ്
കൂടുതൽ വിവരങ്ങൾക്ക് www.coronacotrolksd.in സന്ദർശിക്കുക
കൊറോണ സാമൂഹികവ്യാപനം കണ്ടെത്തുന്നതിന് ഫീൽഡ് വിഭാഗം ജീവനക്കാരുടെ വീടുകൾ തോറും ഉള്ള സർവ്വേ 9 പഞ്ചായത്തുകളും 2 നഗരസഭകളിലുമായി 18810 വീടുകൾ പൂർത്തീകരിച്ചു . ഇതിൽ നിന്നും പോസിറ്റീവ് കേസുകളുമായി കോൺടാക്ട് ഉള്ള 85 പേരെയും കോൺടാക്ട് ഇല്ലാത്ത 237 പേരെയും സാമ്പിൾ എടുക്കുന്നതിനായി റെഫർ ചെയ്തിട്ടുണ്ട് .
പ്രതിരോധ കുത്തിവെപ്പുകൾ ജില്ലയിൽ ആരംഭിച്ചു
കൃത്യമായ സാമൂഹിക അകലം പാലിച്ചും കോവിഡ് 19 ന്റെ ബ്രേക്ക് ദി ചെയിൻ നിർദേശങ്ങൾ അനുസൃതമായും ആണ് ജില്ലയിൽ പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകൾ പുനരാരംഭിക്കുന്നത് . ആരോഗ്യപ്രവർത്തകരും ആശ- അങ്കൺവാടി പ്രവർത്തകരും നല്കുന്ന സമയക്രമം അനുസരിച്ചു മാത്രം ഇമ്മ്യൂണിസഷൻ സൈറ്റ് ലേക്ക് പോവേണ്ടതാണ്. കുട്ടിയുടെ കൂടെ ഒരാൾ മാത്രമേ പ്രതിരോധ കുത്തിവെപ്പ് നടക്കുന്ന സ്ഥലത്തു പ്രവേശിക്കേണ്ടതുള്ളൂ.ക്യാമ്പിന്റെ അകത്തു കയറുന്നതിനു മുമ്പ് കൈകളുടെ ശുചിത്വം ഉറപ്പു വരുത്തേണ്ടതാണ്. കോവിഡ് 19 ബാധിച്ചെന്ന് സംശയിക്കപ്പെടുന്ന വീട്ടിൽ നിന്നുള്ള കുട്ടികൾക്ക് അവരുടെ നിരീക്ഷണ കാലയളവ് പൂർത്തീകരിച്ച് തിനുശേഷം മാത്രമേ കുത്തിവെപ്പ് നൽകാൻ പാടുള്ളൂ.ആശുപത്രികളിൽ അനാവശ്യ സന്ദർശനം ഒഴിവാക്കേണ്ടതും . ഓ പി യിൽ സാമൂഹിക അകലം കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതാണ് . വേനൽ മഴ പല സ്ഥലങ്ങളിൽ പെയ്യുന്നതിനാൽ ഡെങ്കുപ്പനി വിവിധ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യ ജാഗ്രതാ ശുചികരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു .