നിര്‍ദ്ദേശം ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയ ആശ്രമം സൂപ്പീരിയര്‍ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു

0
42

 

കാസര്‍കോട്‌: ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് സംഘം ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തിയതിന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.കോടോം-ബേളൂര്‍ പഞ്ചായത്തിലെ ബേളൂര്‍ വില്ലേജില്‍ പോര്‍ക്കളം കൃപാ നിലയത്തില്‍ എം സി ബി എസ് ആശ്രമത്തിലെ സുപ്പീരിയര്‍ ബെന്നി വര്‍ഗ്ഗീസ് (50 ),ഫാദര്‍ ഫ്രാന്‍സിസ്(വിനോദ്-40), സഹായി ശെല്‍വന്‍ വി ടി(54) എന്നിവരെയാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.ആശ്രമത്തില്‍ ഏഴ് പേര്‍ ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.

NO COMMENTS

LEAVE A REPLY