മഠം കോളനി എന്നും അവഗണനയിൽ;കുടിവെള്ളം നിലച്ചു നാല് മാസം

0
45

പെരിയ:പുല്ലൂർ പെരിയ പഞ്ചായത്ത്‌ മൂന്നാം വാർഡ് പരിധിയിൽ പെട്ട മഠം കോളനി നിവാസികൾക്ക് എന്നും അവഗണനയുടെ ദിനങ്ങൾ മാത്രം.നിലവിൽ ഉപയോഗിക്കുന്ന ജലനിധി കുടിവെള്ളം മുടങ്ങിയിട്ട് മാസം നാല് കഴിഞ്ഞു. നിരന്തരം ഇതേ കുറിച്ചു പരാതി പറഞ്ഞിട്ടും ഒരു പ്രയോജനവും ഇതുവരെ കിട്ടിയില്ലെന്നു പ്രദേശ വാസികൾ പറയുന്നു.മഠം കോളനി,ചാകൂട്,കായനാടി തുടങ്ങി 50 ൽ പരം വീട്ടിലേക്കാണ് ഇപ്പോൾ കുടിവെള്ളം മുടങ്ങിയിട്ടുള്ളത്. ഇതിൽ ഭൂരിപക്ഷം വീടുകൾ കോളനി പ്രദേശമാണ്.വേനൽ കാലത്ത് ആ ഈ കോളനിയിൽ ഉപയോഗിക്കാൻ കുടിവെള്ള സ്രോതസ്സ് എന്നുള്ളത് കമ്മ്യൂണിറ്റി ഹാളിനു സമീപം ഉള്ള കുളമാണ്.അതും വറ്റി തുടങ്ങിയിരിക്കുകയാണ്. ഈ സമയത്തു കുടിവെള്ളം ജലനിധി വഴി കിട്ടുന്നില്ല എങ്കിൽ പിന്നെ ഏതു സമയത്താണ് ഞങ്ങൾക്ക് വെള്ളം കിട്ടുന്നത് എന്ന് പരിസര വാസികൾ ദുഃഖത്തോടെ ചോദിക്കുന്നു.ഈ വാർഡിൽ പെട്ട ഏറ്റവും ദുരിത പൂർണമായ ഒരു റോഡ് ആണ് മഠം കോളനി- കമ്മ്യൂണിറ്റ് ഹാൾ റോഡ്‌.ഇതിന്റെ ദുരിതം മനസിലാക്കാൻ അന്നത്തെ മന്ത്രി ജയലക്ഷ്മി നേരിട്ട് കോളനി സന്ദർശിക്കുകയും അന്ന് തന്നെ 1360000 രൂപ റോഡ് ടാറിങ്ങിനു അനുവദിച്ചതുമാണ്.7 വർഷം പിന്നിട്ടും ഇന്നും ആ റോഡ്‌ ഗതാഗത യോഗ്യമാക്കാൻ ഭരണകൂടത്തിനു സാധിച്ചിട്ടില്ല.
കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ മഠം കോളനിക്കാർ അനുഭവിക്കുന്ന കുടിവെള്ള പ്രശ്നം അടിയന്തിരമായി പരിഹരിച്ചു കോളനിയിൽ വെള്ളം എത്തിക്കാൻ പഞ്ചായത്ത്‌ അധികൃതർ തയ്യാറാവണം എന്ന് കോളനി നിവാസികൾ ഒന്നടങ്കം ആവശ്യപ്പെട്ടു. ഗതാഗത പ്രശ്നവും ഗൗരവത്തോടെ കണ്ടു യഥാർത്ഥമാക്കി കോളനിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കോളനി ഊര് കൂട്ടം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY