സ്‌കൂട്ടറപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലിരുന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

0
359


തൃക്കരിപ്പൂര്‍: സ്‌കൂട്ടര്‍ മറിഞ്ഞ്‌ ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മാണിയാട്ട്‌ പോസ്റ്റാഫീസിന്‌ സമീപത്തെ സൈതലവിയുടേയും കെ.പി. സക്കീനയുടേയും മകള്‍ ഗൗസിയ റഹ്‌ മത്ത്‌(16)ആണ്‌ കഴിഞ്ഞ ദിവസം രാത്രി മരിച്ചത്‌. മാര്‍ച്ച്‌ അഞ്ചിനാണ്‌ നടക്കാവ്‌ അഗ്‌നിശമന രക്ഷാ നിലയത്തിന്‌ സമീപം സഹോദരിയോടൊപ്പം സഞ്ചരിച്ച ആക്ടീവ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്‌. റോഡില്‍ നിന്നും തെന്നിമാറി താഴ്‌ചയിലേക്ക്‌ മറിയുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലും മംഗളുരു ഹൈലാന്റ്‌ ആശുപത്രിയിലും ചികിത്സലായിരുന്നു. പക്ഷാഘാതം ബാധിച്ചതിനെത്തുടര്‍ന്ന്‌ കഴുത്തിന്‌ താഴെ തളര്‍ന്ന്‌ മൈസൂരുവില്‍ മെഹബൂബ്‌ പാഷയുടെ ആയുര്‍വേദ പരിചരണത്തിലായിരുന്നു. പനിയെ തുടര്‍ന്ന്‌ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെ ചികിത്സക്ക്‌ ശേഷം വെള്ളിയാഴ്‌ച വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെയാണ്‌ മരിച്ചത്‌. ചന്തേര പോലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തിയ മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റമോര്‍ട്ടം ചെയ്‌തു. സഹോദരങ്ങള്‍: ജുവൈരിയ, ഖദീജത്ത്‌ മഹ്‌ നൂറ, ഉമ്മുസല്‍മ, മുഹമ്മദ്‌ അക്‌ബര്‍.

NO COMMENTS

LEAVE A REPLY